കാന്‍സറില്ലാതെ കീമോ തെറാപ്പി; സര്‍ക്കാരിനെതിരായി നടത്തിയ സമരം അവസാനിപ്പിച്ച് രജനി

By mathew.11 09 2019

imran-azhar

 

ആലപ്പുഴ: കാന്‍സറില്ലാതെ തന്നെ കീമോ ചികിത്സയ്ക്ക് വിധേയയാകേണ്ടി വന്ന രജനി സര്‍ക്കാരിനെതിരായി തുടര്‍ന്നു വന്ന സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

മാവേലിക്കര താലൂക്ക് ഓഫീസിന് മുമ്പിലായിരുന്നു കുടുംബാംഗങ്ങളുമൊത്ത് രജനി നിരാഹാര സമരം നടത്തി വന്നത്. തെറ്റായ രോഗനിര്‍ണയം നടത്തിയവര്‍ക്കെതിരെ നടപടി, നഷ്ടപരിഹാരം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ പറഞ്ഞ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം നടത്തേണ്ടി വന്നതെന്ന് രജനി പറഞ്ഞു.

 

OTHER SECTIONS