രജനികാന്തിന്റെ ഭാര്ക്കെതിരെയുള്ള കേസ്: കമ്പനിക്ക് 6.20 കോടി നല്‍കാന്‍ സുപ്രീം കോടതി

By BINDU PP .17 Apr, 2018

imran-azhar

 

 

 

ചെന്നൈ: രജനികാന്തിന്റെ ഭാര്യ ലതയുടെ മീഡിയ വണ്‍ കമ്പനി, 'ആഡ് ബ്യൂറോ അഡ്വര്‍ടൈസിങ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്ക് 6.20 കോടി നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. മൂന്നു മാസത്തിനകം പലിശ സഹിതം തുക നല്‍കണം. രജനികാന്തിനെ നായകനാക്കിയെടുത്ത കൊച്ചടയാന്‍ എന്ന ചിത്രത്തിനു വേണ്ടി 10 കോടി രൂപ ആഡ് ബ്യൂറോയില്‍ നിന്ന് വായ്പയെടുത്തിരുന്നു. ചിത്രം പരാജയമായതിനെത്തുടര്‍ന്ന് മുഴുവന്‍ പണവും തിരികെ നല്‍കാന്‍ സാധിച്ചിരുന്നില്ല. അതിനുപുറമേ ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഈ കേസിലാണ് സുപ്രീം കോടതി വിധി വന്നത്.

OTHER SECTIONS