വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

By Online Desk.09 07 2020

imran-azhar

 

 

ജയ്പൂര്‍: സ്‌കൂള്‍ തുറക്കുന്നത് വരെ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് നിര്‍ദ്ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍.കോവിഡ് 19 വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ അടച്ചതിനേ തുടര്‍ന്നാണ് തീരുമാനം.

 

നേരത്തെ ജൂണ്‍ 30വരെ സ്‌കൂള്‍ ഫീസ് ഈടാക്കരുതെന്ന് സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഈ ഉത്തരവ് സ്‌കൂള്‍ തുറക്കുന്നത് വരെ ബാധകമായിരിക്കുമെന്നാണ് രാജസ്ഥാന്‍ വിദ്യഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ഡോട്ടസാര വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഗോവിന്ദ് സിംഗ് ഡോട്ടസാര ട്വീറ്റും ചെയ്തു

 

 

 

OTHER SECTIONS