സച്ചിനെതിരെ നടത്തിയ മോശം പരാമർശം ; ക്ഷമ ചോദിച്ചു രാജസ്ഥാൻ മുഖ്യമന്ത്രി

By online desk .12 08 2020

imran-azhar

 

ജയ്പ്പൂർ : സച്ചിൻ പൈലറ്റിനെതിരെ മോശം പ്രയോഗം നടത്തിയ സംഭവത്തിൽ ക്ഷമ ചോദിച്ചു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് . എല്ലാം മറക്കണമെന്നും ക്ഷമിച്ചു മുന്നോട്ട്പോവണമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റുകൾ ക്ഷമിക്കണം അത് ജനാധിപത്യത്തിന് വേണ്ടിയാണ് ജനാധിപത്യം അപകടത്തിലാണ് 100 ൽഅധികം എം എൽ എ മ്മാർ എനിക്കൊപ്പം ഉണ്ടായിരുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ പോരാട്ടം കർണ്ണാടകയിലും മധ്യപ്രദേശിലും ചെയ്ത കാര്യങ്ങൾ രാജസ്ഥാനിൽ ചെയ്യുന്നതിൽ ബി ജെ പി പരാജയപെട്ടു ജനാധിപത്യം സംരക്ഷിക്കുന്നതിൽ ഞങ്ങൾ ഒന്നിക്കും ഗെഹ്‌ലോട്ട് പറഞ്ഞു


അതേസമയം വെള്ളിയാഴ്ച നടക്കുന്ന രാജസ്ഥാൻ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് മുൻപ് സച്ചിനും ഗെഹ്‌ലോട്ടും തമ്മിൽ കൂടിക്കാഴ്ച നടത്തില്ലെന്നും അവർ പരസ്പ്പരം കാണാൻ സാധ്യതയില്ലെന്നുമാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഒരു മാസമായി നീണ്ടു നിൽക്കുന്ന രാജസ്ഥാനിലെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരമായത്.

 

OTHER SECTIONS