ബി ജെ പി എം പിയുടെ കൈയേറ്റഭൂമി: രേഖകള്‍ നശിപ്പിക്കപ്പെട്ടന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

By Amritha AU.19 Jan, 2018

imran-azhar

 കൊച്ചി:  ബി ജെ പി എം പി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുളള കുമരകം നിരാമയ റിസോര്‍ട്ട് കൈയേറ്റ ഭൂമിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. റിസോട്ടിന്റെ കൈവശം അവകാശപ്പെടുന്ന 41 സെന്റ് സ്ഥലത്തിന്റെ രേഖകള്‍ സംബന്ധിച്ച തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും സര്‍ക്കാര്‍.

 


കായല്‍, തോട്, പുറമ്പോക്ക് ഭൂമി എന്നിവ ഉള്‍പ്പെട്ട ഭൂമി റിസോട്ട് കൈവശപ്പെടുത്തിയെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി ജനസമ്പര്‍ക്ക സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അതേസമയം നിരാമയ റിസോട്ട് കൈയേറ്റ ഭൂമിയിലാണെന്ന് കാണിച്ച് പഞ്ചായത്ത് നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിസോട്ട് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

 


സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.കോട്ടയം തഹസീല്‍ദാര്‍ പി എസ് ഗീതാകുമാരിയാണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അന്വേഷണ നടത്താന്‍ പ്രത്യേക കര്‍മ്മ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി 2016ല്‍  പ്ലാനും തയാറാക്കി. തുടര്‍ന്നാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഒന്നേകാല്‍ സെന്റ് ഭൂമി കൈയേറിയതായി സ്ഥിരീകരിച്ചത്.

 

 

OTHER SECTIONS