By sisira.22 01 2021
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ വനം വകുപ്പ് മന്ത്രി രജിബ് ബാനര്‍ജി മന്ത്രിസ്ഥാനം രാജിവെച്ചു. ബംഗാളിൽ ഒരു മാസത്തിനിടയിലെ മൂന്നാമത്തെ രാജിയാണിത്.
രാജിക്കത്തില്‍ പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും തനിക്ക് അവസരം തന്നതിന് ഹൃദയപൂര്‍വം നന്ദി അറിയിക്കുകയാണെന്നും പറയുന്നു.
എന്നാല്‍ രാജി വയ്ക്കാനുള്ള കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മമത മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് രജീബ് ബാനര്‍ജി. ബി.ജെ.പിയിൽ ചേരുന്നതിന് മുന്നോടിയായാണ് രാജി എന്നാണ് അഭ്യൂഹം.