ശബരിമല പരാമർശം; രാജ്‌മോഹൻ ഉണ്ണിത്താൻ പെരുമാറ്റച്ചട്ടം ലംഘിച്ചു

By Sooraj Surendran .12 04 2019

imran-azhar

 

 

കാസർഗോഡ്: യുഡിഎഫ് സ്ഥാനാർഥി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കളക്ടർ. പ്രസംഗത്തിനിടെ നടത്തിയ ശബരിമല പരാമർശമാണ് ഉണ്ണിത്താന് വിനയായത്. സംഭവവുമായി ബന്ധപ്പെട്ട് എൽഡിഎഫാണ് രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പരാതി നൽകിയത്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് എഡിഎം പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടർക്ക് കൈമാറി. കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ടി വി.രാജേഷ് എംഎല്‍എ നല്‍കിയ പരാതി എഡിഎമ്മിന്റ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്നും, ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. സി സജിത്ത് ബാബു വ്യക്തമാക്കി. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന വിലക്ക് മറികടന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രചാരണം നടത്തിയത്.

OTHER SECTIONS