വാക്‌സിന്‍ കയറ്റുമതിയിൽ പ്രതിഫലിക്കുന്നത് 'വസുധൈവ കുടുംബകം' - രാജ്നാഥ് സിങ്

By sisira.22 01 2021

imran-azhar

 


ന്യൂഡൽഹി : അയൽരാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിൻ കയറ്റുമതി ചെയ്യുന്നത് ആരംഭിച്ചതിലൂടെ പ്രതിഫലിക്കുന്നത് 'വസുധൈവ കുടുംബകം' എന്ന ഇന്ത്യയുടെ ചിരപുരാതന വിശ്വാസപ്രമാണമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.

 

വ്യാഴാഴ്ച നാഷണൽ കേഡറ്റ് കോർപിന്റെ വാർഷിക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

'ലോകത്തെ ഒന്നായി ഒരു കുടുംബമായാണ് നാം കരുതുന്നത്. അതിനാൽ ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്ന രണ്ട് കോവിഡ് വാക്സിനുകളുടെ വിതരണം രാജ്യത്തിനകത്ത് മാത്രമായി ചുരുക്കാതെ ആവശ്യമുള്ള അയൽരാജ്യങ്ങൾക്കും നൽകും', മന്ത്രി പറഞ്ഞു.

 

ലോകത്തിലെ മറ്റു ഭാഗങ്ങളിലെ രാജ്യങ്ങൾക്കും വാക്സിൻ നൽകാൻ ഇന്ത്യ ഒരുക്കമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. മാലദ്വീപ്, ഭൂട്ടാൻ,ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷൽസ് എന്നിവടങ്ങളിലേക്ക് ബുധനാഴ്ച മുതൽ കോവിഡ് വാക്സിന്റെ കയറ്റുമതി ആരംഭിച്ചിട്ടുണ്ട്.

OTHER SECTIONS