സർക്കാർ കർഷകരെ വേദനിപ്പിക്കുമെന്ന് ഒരിക്കലും കരുതരുത് ; രാജ്‌നാഥ് സിങ്

By online desk .20 09 2020

imran-azhar

 

ന്യൂഡല്‍ഹി : കാർഷിക ബിൽ പാസാക്കിയതിനെത്തുടർന്ന് രാജ്യസഭയിൽ ഇന്നുണ്ടായ പ്രതിഷേധം ദുഃഖകരവും ദൗർഗ്യകരവുമാണെന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് . പാർലമെന്റിൽ പാസായ കാർഷിക ബില്ലിനെക്കുറിച്ചു രാജ്യത്തെ ജനങ്ങളെയും കർഷകരെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സഭയിൽ ചർച്ചകൾ തുടങ്ങുക എന്നത് ഭരിക്കുന്ന പാർട്ടിയുടെ കടമയാണ് അതുപോലെ സഭയിൽ അച്ചടക്കം പാലിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ധർമവുമാണ് . തന്റെ അറിവില്‍ ഇതുപോലൊരു സംഭവം ലോക്‌സഭയുടേതോ രാജ്യസഭയുടേതോ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പാര്‍ലമെന്റിന്റെ അച്ചടക്കത്തിന് എതിരാണ് ഇന്നുണ്ടായ സംഭവങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു.

 

ഞാനും ഒരു കർഷകനാണ് സർക്കാർ കർഷകരെ വേദനിപ്പിക്കുമെന്ന് ഒരിക്കലും കറുത്തരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർഷിക മേഖലയുടെ വികസനവും വളർച്ചയും എഴുതപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്താകെ കാർഷിക ബില്ലിനെതിരെ കടുത്ത പ്രക്ഷോപമാണ് ഉയർന്നുവന്നത്. ബിൽ കർഷകർക്കുള്ള മരണവാറണ്ട് ആണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു .

 

OTHER SECTIONS