രാജ്യസഭ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അമര്‍ സിംഗ് അന്തരിച്ചു

By Sooraj Surendran .01 08 2020

imran-azhar

 

 

ന്യൂ ഡൽഹി: സമാജ്‌വാദി പാര്‍ട്ടി നേതാവും, രാജ്യസഭാ എം.പിയുമായ അമർ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തോളമായി സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2013 മുതല്‍ വൃക്ക രോഗമുണ്ട് അമര്‍ സിംഗിന്. അടുത്തിടെ ചില മാധ്യമങ്ങള്‍ അമർ സിംഗ് ഐസിയുവിലാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ജയപ്രദ തുടങ്ങിയവരെ സമാജ് വാദി പാർട്ടിയിലെത്തിച്ചത് അമര്‍ സിംഗ് ആയിരുന്നു. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും 2010 ജനുവരി 6നാണ് അദ്ദേഹം രാജിവെച്ചത്. അതുവരെ മുലായം സിംഗ് യാദവിന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായിരുന്നു അമര്‍ സിംഗ്.

 

OTHER SECTIONS