നരേന്ദ്രപ്രസാദിന്റെ നാടകം 'രക്ഷക്കല്ലി'ന്റെ അവതരണം നാളെ

By Sooraj Surendran .19 04 2019

imran-azhar

 

 

തിരുവനന്തപുരം: നരേന്ദ്രപ്രസാദ് രചിച്ച 'രക്ഷക്കല്ല് ' എന്ന നാടകത്തിന്റെ അവതരണം നാളെ വൈകിട്ട് 6:30ന് തൈക്കാട് ഗണേശത്തിൽ നടക്കും. എം കെ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നാടകം നാട്യഗൃഹം ആണ് അവതരിപ്പിക്കുന്നത്. സ്ത്രീ മനസിന്റെ ഉള്ളറകളിലേക്ക് യാഥാർഥ്യവും മിത്തും ഇടകലർത്തിയുള്ളതാണ് നാടകത്തിന്റെ പ്രമേയം. ലീല പണിക്കർ, മാളു എസ് ലാൽ, ഡോ ജിഷ്ണു, സൂര്യനാരായണൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. തീയറ്റർ ഓൺ ടുഡെയുടെയും സൂര്യയുടെയും സഹകരണത്തോടെയാണ് നാടകത്തിന്റെ അവതരണം.

OTHER SECTIONS