ഒരുക്കങ്ങൾ പൂർത്തിയായി ; രാമക്ഷേത്ര ഭൂമിപൂജ ഇന്ന്

By online desk .05 08 2020

imran-azhar

 


അയോധ്യ: വർഷങ്ങൾ നീണ്ട നിയമ യുദ്ധത്തിനും കാത്തിരിപ്പിനും ഒടുവിൽ ബുധനാഴ്ച അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കമാവും. രാമക്ഷേത്ര  നിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരിക തുടക്കം കുറിക്കും.

 

ഇന്നുച്ചയോടെ നടക്കുന്ന ഭൂമി പൂജയിലും തുടർന്നുള്ള ശിലാസ്ഥാപന കർമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.40 കിലോ തൂക്കമുള്ള വെള്ളിക്കട്ട ഉപയോഗിച്ചാണ് ശിലാസ്ഥാപനം നടത്തുന്നത്. ശ്രീരാമജന്മ ഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.

 

മംഗളകർമത്തിനായി അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു അയോധ്യയുടെ നഗര വീഥികളും കെട്ടിടങ്ങളും മഞ്ഞനിറം പൂശി മനോഹരമാക്കി. സരയൂ നദീ താരമാണ് ആഘോഷണങ്ങളുടെ പ്രധാനകേന്ദ്രം. അതേസമയം പൂജക്ക് മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ട് സരയൂ തീരത്ത് നടന്ന ആരതിയിൽ നാട്ടുകാരെ മാത്രമാണ് പങ്കെടുപ്പിച്ചത്.

 

 

നരേന്ദ്ര മോദിയെക്കൂടാതെ 174 പേരാണ് ഭൂമിപൂജയുടെ ഭാഗമാകുന്നത് . ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യു.പി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കേ മോദിക്കൊപ്പം വേദിയിൽ ഇരിപ്പിടമുണ്ടാകൂഎന്നാൽ വൈറസ് വ്യാപനം കണക്കിലെടുത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ഇരിപ്പിടങ്ങൾ സജ്‌ജീകരിച്ചിരിക്കുന്നത്. ചടങ്ങിലെ ക്ഷണിതാക്കളിൽ 135 പേർ മത നേതാക്കളാണ്. 

OTHER SECTIONS