അയോധ്യ രാമക്ഷേത്ര നിർമ്മാണം: ഒന്നാംഘട്ട നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തിയായി

By സൂരജ് സുരേന്ദ്രന്‍.16 09 2021

imran-azhar

 

 

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം ശിലാസ്ഥാപനം നിർവ്വഹിച്ച അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. ഏകദേശം നാലുലക്ഷം ഘനയടി കല്ലും രാജസ്ഥാനില്‍നിന്നുള്ള മാര്‍ബിളുമാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

 

360x235 അടി വലിപ്പമുള്ള ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ 160 സ്തൂപങ്ങളുണ്ടാകും. ഒന്നാംനിലയില്‍ 132 സ്തൂപങ്ങളും രണ്ടാംനിലയില്‍ 74 സ്തൂപങ്ങളുമുണ്ടാകും. അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ടാകും.

 

2024ൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപായി രാമക്ഷേത്രം തുറന്നു നൽകുമെന്ന് ട്രസ്റ്റ് അറിയിച്ചു.

 

ഈ സമയപരിധിക്കുള്ളിൽ തന്നെ മറ്റ് നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കും.

 

മൂന്നുനിലയായി നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറയ്ക്ക് ബലം ഉറപ്പാക്കാന്‍ 47 അട്ടി കോണ്‍ക്രീറ്റാണ് ഇട്ടിരിക്കുന്നതെന്ന് എല്‍ ആന്‍ഡ് ടി പ്രോജക്ട് മാനേജര്‍ ബിനോദ് മെഹ്ത പറഞ്ഞു.

 

OTHER SECTIONS