രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കലിട്ടു ഭക്തി സാന്ദ്രമായി അയോദ്ധ്യ

By online desk .05 08 2020

imran-azhar

അയോധ്യ:രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; പൂര്‍ത്തിയാകുന്നത് 24 വര്‍ഷം നീണ്ട വാഗ്‌ദാനം ശ്രീരാമജന്മ ഭൂമിയായ അയോധ്യയിൽ ക്ഷേത്രനിര്മാണത്തിന്റെ തുടക്കം കുറിക്കുന്ന പൂജകൾക്ക് തുടക്കമായി. ചടങ്ങുകൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയിൽ പാരിജാതം നട്ടു. രാമനാമജപത്താലും വേദ മന്ത്രത്തലും മുഖരിതമായ അയോധ്യയിൽ അല്പസമയത്തിനകം ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിക്കും.

 

അയോധ്യയിലെ സാകേത് കോളജ് ഹെലിപാഡിൽ വന്നിറങ്ങിയ അദ്ദേഹത്തെ യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.ആദ്യം ഹനുമാൻ ഗഡ്ഡിക്ഷേത്രമാണ് അദ്ദേഹം സന്ദർശിച്ചത്. അവിടെ വെള്ളി കുടം സമർപ്പിച്ച ശേഷം അദ്ദേഹം റാം ലാലായിലെത്തി പ്രാർത്ഥിച്ചു.. തുടർന്ന് രാമക്ഷേത്രം നിർമിക്കുന്ന ഭൂമിയിലേക്ക് പോയി

 

 ഭൂമി പൂജയുടെ ചടങ്ങുകൾ ആരംഭിച്ചു 40 കിലോ തൂക്കമുള്ള വെള്ളിക്കട്ട ഉപയോഗിച്ചാണ് ശിലാസ്ഥാപനം നടത്തുന്നത്. ശ്രീരാമജന്മ ഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും

 

OTHER SECTIONS