രാഹുൽ ഗാന്ധി രാജിവെക്കാത്തത് തന്നെ അഭുതപ്പെടുത്തുന്നു; രാ​മ​ച​ന്ദ്ര ഗു​ഹ

By Sooraj Surendran .24 05 2019

imran-azhar

 

 

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ജിഎസ്ടിയും, നോട്ട് നിരോധനവും, റഫാൽ അഴിമതിയുമൊക്കെ കോൺഗ്രസ് പ്രധാന പ്രചാരണമാക്കി വിജയപ്രതീക്ഷ നൽകിയെങ്കിലും കടുത്ത പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങിയിട്ടും കോൺഗ്രസ് അധ്യക്ഷൻ പദവി രാഹുൽ ഗാന്ധി രാജിവെക്കാത്തത് തന്നെ അഭുതപ്പെടുത്തുന്നുവെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു. നിലവിൽ കോൺഗ്രസിന് പുതിയൊരു അധ്യക്ഷൻ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

OTHER SECTIONS