സര്‍ക്കാര്‍ നടപടി ജനദ്രോഹം ചെന്നിത്തല

By Anju N P.14 Feb, 2018

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനദ്രോഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടായത്.

 

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനദ്രോഹപരമാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍. അവര്‍ക്ക് യാത്രാക്കൂലി കൂടി വര്‍ദ്ധിപ്പിച്ചത് കനത്ത പ്രഹരമാണ് നല്‍കുക.

 

ഇന്ധനവില വര്‍ധനയുടെ അധികലാഭം വേണ്ടന്നു വെച്ചിരുന്നെങ്കില്‍ ബസ് ചാര്‍ജ് വര്‍ധന ഒഴിവാക്കാമായിരുന്നു എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പുതിയ വര്‍ദ്ധന അനുസരിച്ച് ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടു രൂപയായി വര്‍ധിക്കും.
അതേസമയം വിദ്യാര്‍ഥികളുടെ മിനിമം നിരക്കു വര്‍ധിപ്പിച്ചിട്ടില്ല.