സിപിഐഎം കോട്ടയില്‍ നിന്ന് വിജയിച്ച മുല്ലപ്പളളിയോട് പിണറായി വിജയന് കുടിപ്പകയുണ്ട് ; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

By Online Desk .08 04 2020

imran-azhar

 


തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനെതിരായ മുഖ്യമന്ത്രിയുടെ പരാമർശങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് മുല്ലപ്പളളിയോട് പണ്ടുമുതലേ കുഞ്ഞായ്മയുണ്ട്. സിപിഐഎം കോട്ടയില്‍ നിന്ന് വിജയിച്ച മുല്ലപ്പളളിയോട് പിണറായി വിജയന് കുടിപ്പകയുണ്ടെന്നും എന്നാല്‍ അത് തീർക്കാന്‍ ഈ അവസരം ഉപയോഗിച്ചത് മോശമായിപ്പോയെന്നും ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാനം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ അസഹിഷ്ണുതയോടെ കുശുമ്പു പറയുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനത്തിനെതിരെയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

 

പ്രവാസികളെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദം അടിസ്ഥാന രഹിതമാണ്. കെപിസിസി പ്രസിഡന്റ് കഥയറിയാതെ ആട്ടം കാണുകയാണ്. എല്ലാം എതിര്‍ക്കുകയെന്നതാണ് പ്രതിപക്ഷ നേതാവിന്റെ നയം. ആക്ഷേപിക്കുന്നവര്‍ ഇത്രയും ഇടുങ്ങിയ മനസ് ദുരന്തമുഖത്ത് എങ്കിലും ഉപേക്ഷിക്കണം. കേരളത്തെ അപമാനിക്കാന്‍ നോക്കിനടക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

 

എന്നാൽ, പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ഗള്‍ഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാരുമായി മാത്രം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രിയുടെ നടപടി വെറും പ്രഹസനമായിപ്പോയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ വിമർശനം. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദേശിക്കാന്‍ കഴിയുന്ന പ്രവാസി സംഘടനകളേയും സാധാരണക്കാരായ പ്രവാസികളെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

 

 

 

OTHER SECTIONS