പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പ്രതിഷേധ സൂചകമായി രാജിവെക്കുമെന്ന് ചെന്നിത്തല

By Sooraj Surendran .24 06 2019

imran-azhar

 

 

തിരുവനന്തപുരം: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് രാജിവെക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികളോടുള്ള സർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് ചെന്നിത്തല ലോക കേരള സഭ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചത്. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ശ്യാമളയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ചെന്നിത്തല സഭയിൽ ആവശ്യപ്പെട്ടു. സിപിഎമ്മിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു.

OTHER SECTIONS