മദ്യപാനികളുടെ ആത്മഹത്യാ നിരക്ക് കുറക്കാൻ സർക്കാർ കാണിക്കുന്ന ആത്മാർത്ഥതയുടെ ചെറിയ ഒരു അംശം ഉണ്ടെങ്കിൽ നിരവധി കർഷക ആത്മഹത്യകൾ ഒഴിവാക്കാം; രമേശ് ചെന്നിത്തല

By Akhila Vipin .03 04 2020

imran-azhar

 


തിരുവനന്തപുരം: ഈ പ്രതിസന്ധി ഘട്ടത്തിലും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ആവശ്യക്കാർക്ക് മദ്യം വീട്ടിൽ എത്തിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന സർക്കാർ, ഈ ആത്മാർത്ഥതയുടെ ഒരു അംശമെങ്കിലും നാട്ടിലെ കർഷകരോട് കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിളവെടുപ്പിന് തയ്യാറായി ചെറുതും വലുതുമായ ഒട്ടനവധി പഴം, പച്ചക്കറി തോട്ടങ്ങൾ ആണ് കേരളത്തിൽ ഉള്ളത്. കൃത്യ സമയത്ത് വിളവെടുപ്പ് നടത്തി ഉത്പന്നങ്ങൾ ആവശ്യക്കാരുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിരവധി കർഷക ആത്മഹത്യകൾ കേരളം കാണേണ്ടി വരുമെന്നും മദ്യം ആവശ്യക്കാരുടെ കൈകളിൽ എത്തിച്ച് മദ്യപാനികളുടെ ആത്മഹത്യാ നിരക്ക് കുറക്കാൻ സർക്കാർ കാണിക്കുന്ന ആത്മാർത്ഥതയുടെ ചെറിയ ഒരു അംശം ഉണ്ടെങ്കിൽ നിരവധി കർഷക ആത്മഹത്യകൾ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

 


ബീവറേജസ് കോർപറേഷനെ മദ്യം വീട്ടിലെത്തിക്കാൻ സർക്കാരിന് ഉപയോഗിക്കാമെങ്കിൽ, സിവിൽ സപ്ലൈസ് കോർപറേഷനെയും മറ്റു പൊതു വിതരണ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി ന്യായമായ വില നൽകി കർഷകരുടെ ഉത്പന്നങ്ങളെ ആവശ്യക്കാരിലേക്ക് എത്തിക്കാനും സർക്കാരിന് കഴിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

 

 

 

 

 

 

 

OTHER SECTIONS