ശിവശങ്കറിനെ നീക്കിയത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയംകൊണ്ടെന്ന് ചെന്നിത്തല

By Sooraj Surendran.07 07 2020

imran-azhar

 

 

തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നു. കേസന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന ഭയം കൊണ്ടാണ് ഐടി സെക്രട്ടറി ശിവശങ്കറിനെ പുറത്താക്കിയതെന്നും ചെന്നിത്തല ആരോപിച്ചു. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണോ തന്റെ ഓഫീസിലെ കാര്യങ്ങൾ നടക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വൻ അഴിമതിയാണ് നടന്നതെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണത്തിനായി കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. മുഖ്യമന്ത്രിക്ക് ഇനി ഈ പദവിയിൽ തുടരാൻ അർഹതയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. ഐടി വകുപ്പിലെ അനധികൃത നിയമനങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

OTHER SECTIONS