പി.എസ്.സി തട്ടിപ്പ്; സിബിഐ അന്വേഷണം അനിവാര്യമെന്ന് ചെന്നിത്തല

By online desk.22 08 2019

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം : എസ്.എഫ്.ഐ നേതാക്കള്‍ക്ക് പി.എസ്.സിയില്‍ ഉന്നത റാങ്ക് കിട്ടിയ സംഭവത്തില്‍ പി.എസ്.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്ന ഹൈകോടതി നിരീക്ഷണം  സി.ബി.ഐ. അന്വേഷണത്തിന്റെ അനിവാര്യതയാണ് വ്യക്തമാക്കുന്നതെന്ന്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 


ഉന്നത ബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന സ്ഥതിയാണുള്ളതെന്ന കോടതി നിരീക്ഷണവും അതീവ ഗൗരവമുള്ളതാണ്. ഈ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി. ചെയര്‍മാന്‍ ഉടന്‍ രാജിവയ്ക്കണം. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല. 

 

മുന്‍ കാലങ്ങളിലും ഇത്തരത്തില്‍ വളഞ്ഞ മാര്‍ഗ്ഗത്തിലൂടെ പിഎസ്.സി പട്ടികയില്‍ സി.പി.എമ്മുകാര്‍  കയറിപ്പറ്റിയോ എന്നത് പരിശോധിക്കേണ്ടിരിക്കുന്നു. മുഖ്യമന്ത്രി ആദ്യമേ വെള്ളപൂശിയ ഈ ക്രമക്കേട് ആഭ്യന്തര വകുപ്പ്  ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് അന്വേഷിക്കുന്നത് ഫലപ്രദമാകില്ല.ഇതില്‍  സമഗ്ര അന്വേഷണം വേണ്ടിയിരിക്കുന്നു.  അതുകൊണ്ടുയു.ഡി.എഫ് ആദ്യമേ ഉന്നയിച്ച സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യകത അനിവാര്യമായിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.