സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്; ചെന്നിത്തല

By BINDU PP .18 Feb, 2018

imran-azhar

 

 


തിരുവനന്തപുരം: അമ്ബതിന്റെയും, നൂറിന്റെയും മുദ്രപ്പത്രങ്ങള്‍ ലഭ്യമാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും മുദ്രപ്പത്രങ്ങള്‍ മാത്രമെ ഇപ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുള്ളു. അമ്ബത് രൂപയുടെയും, നൂറുരൂപയുടേയും മുദ്രപ്പത്രങ്ങള്‍ വേണ്ട സ്ഥാനത്ത് വലിയ തുകയുടെ മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നത് ജനങ്ങളെ വളരെയയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്.ജനന, മരണ വിവാഹ രജിസ്ട്രേഷനുകളിലും വാടക കരാറുകളിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് 50, 100 രൂപയുടെ മുദ്രപ്പത്രങ്ങളാണ്. ജനങ്ങളെ പിഴിഞ്ഞ് കാശുണ്ടാക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് വില കുറഞ്ഞ മുദ്രപ്പത്രങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കാത്തതെന്നും അടിയന്തിരമായി ഇവ വിപണിയില്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

OTHER SECTIONS