സംസ്ഥാന സർക്കാരിന്‍റെ കേരള ബാങ്ക് രൂപീകരണത്തിനെതിരേ പ്രതിപക്ഷ നേതാവ്

By BINDU PP .14 Jan, 2018

imran-azhar

 

 

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കേരള ബാങ്ക് രൂപീകരണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്ക് തുടങ്ങുന്നതിൽ നിന്നും സർക്കാർ പിൻമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ബാങ്കുകളെ കേരള ബാങ്കുമായി ലയിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എസ്ബിടി, എസ്ബിഐയിൽ ലയിപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ച ഇടതുപക്ഷത്തിന്‍റെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല പറഞ്ഞു.

OTHER SECTIONS