കേരളത്തിലെ നവേത്ഥാന ചരിത്രത്തെ സര്‍ക്കാരും സിപിഎമ്മും വര്‍ഗീയവത്കരിക്കുകയാണെന്ന് ചെന്നിത്തല

By anju.12 01 2019

imran-azhar

തിരുവനന്തപുരം: സര്‍ക്കാരും സിപിഎമ്മും നവേത്ഥാനത്തെ വര്‍ഗീയവത്കരിക്കുകയാണെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം- ആര്‍.എസ്.എസ് സംഘര്‍ഷം കേരളത്തെ ഭ്രാന്താലയമാക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കകുയായിരുന്നു അദ്ദേഹം.

 

കേരളത്തിലെ നവേത്ഥാന ചരിത്രത്തെ വളച്ചൊടിക്കാന്‍ സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുകയാണ്. മതിലുണ്ടാക്കാന്‍ വന്നപ്പോള്‍ കേരളത്തില്‍ നവേത്ഥാനത്തിന് നേതൃത്വം കൊടുത്ത കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ മുന്നണിപ്പോരാളികളെ സര്‍ക്കാര്‍ മറന്നു. മത ഫാസിസവും രാഷ്ട്രീയ ഫാസിസവും ഒന്നിച്ചു ചേര്‍ന്ന് അക്രമപരമ്പരകള്‍ അഴിച്ചുവിട്ടുകൊണ്ട് കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാന്‍ ആര്‍.എസ്.എസും സിപിഎമ്മും ബിജെപിയും ശ്രമിക്കുകയാണ്. ഇതാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നും ചെന്നിത്തല പറഞ്ഞു.

 

വര്‍ഗിയതയ്ക്കെതിരെ മൃദുവര്‍ഗീയതകൊണ്ടല്ല മതേതരത്വം കൊണ്ടുവേണം നേരിടാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളെ ജാതിയും മതവും തിരിച്ച് കള്ളികളിലാക്കി നിര്‍ത്തിയിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ കേരളത്തെ ഭിന്നിപ്പിച്ച മുഖ്യമന്ത്രി അത് തുടര്‍ന്നുപോകാനാണ് ആലോചിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

ശബരിമലയില്‍ അര്‍ധരാത്രിയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് ധീരമായ നടപടിയാണെ പിണറായിയുടെ നിലപാട് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി ക്ഷീണിക്കുന്ന അവസ്ഥയിലെല്ലാം സിപിഎം ഓടിയെത്തി സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

OTHER SECTIONS