'രണ്ടാമൂഴം' തർക്കം: എം.ടിയും, ശ്രീകുമാർ മേനോനും ഹൈക്കോടതിയിലേക്ക്

By Sooraj Surendran .22 05 2019

imran-azhar

 

 

എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം ഹൈക്കോടതിയിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് എം ടിയും, ശ്രീകുമാർ മേനോനും ഹൈക്കോടതിയിൽ വ്യത്യസ്ത ഹർജികൾ സമർപ്പിച്ചു. സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിനാലാണ് തിരക്കഥ തിരികെ നൽകണമെന്നാവശ്യപ്പെട്ട് എം.ടി ഹർജി സമർപ്പിച്ചത്. ഇരുവരുടെയും ഹർജികൾ ജൂൺ 12 നാണ് ഹൈക്കോടതി പരിഗണിക്കുക. തിരക്കഥ തർക്കവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തിൽ മധ്യസ്ഥനെവെയ്ക്കണമെന്ന് ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ശ്രീകുമാർ മേനോൻ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. 

OTHER SECTIONS