ലഹരിമരുന്ന് റാണി ക്ലൗഡിയ ഓച്ചോവയുടെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല

By online desk.22 09 2019

imran-azharമെക്‌സിക്കോ: മെക്‌സിക്കന്‍ ലഹരി മരുന്നു സാമ്രാജ്യത്തിലെ സര്‍പ്പസുന്ദരി ക്ലൗഡിയ ഓച്ചോവ ഫെലിക്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രണ്ട് ദിവസം മുന്‍പായിരുന്നു. രക്തത്തില്‍ അമിത അളവില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയെങ്കിലും വിഷ വാതകമോ, മറ്റെന്തെങ്കിലും ശ്വാസ തടസമുണ്ടാക്കുന്ന പദാര്‍ത്ഥമോ ബലമായി ശ്വസിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് കരുതുന്നത്്. നൈറ്റ് ക്ലബുകളില്‍ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെയെത്തുന്ന അവരെ അതുവരെ കൗതുകത്തിന്റെ കണ്ണുകളോടെയായിരുന്നു മെക്്്‌സിക്കോക്കാരും കണ്ടിരുന്നത്. പിന്നീട് ലോകം കണ്ട ഏറ്റവും വലിയ ലഹരി മരുന്ന് മാഫിയയിലെ പ്രധാന കണ്ണിയായി ഇവര്‍ മാറുകയായിരുന്നു.
മരിക്കുന്നതിന് തലേന്ന് നൈറ്റ് പാര്‍ട്ടിയില്‍ ഒരാള്‍ക്കൊപ്പം ക്ലൗഡിയ പങ്കെടുത്തതിന് തെളിവുകളുണ്ട്. നൈറ്റ് പാര്‍ട്ടിക്കു ശേഷം അപാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തിയ ക്ലൗഡിയയെ പിറ്റേന്ന് രാവിലെ വിളിച്ചപ്പോള്‍ എണീക്കാതായതോടെയാണ് പൊലീസിനെ അറിയിച്ചത്. ഇവര്‍ക്ക് എന്തു സംഭവിച്ചുവെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനും വ്യക്തതയില്ല. പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുളളു. 2014 ജൂണില്‍ ക്ലൗഡിയ ട്വിറ്ററില്‍ പങ്ക് വച്ച ചിത്രത്തിലൂടെയാണ് ഇവര്‍ ലഹരി മരുന്നു മാഫിയ ലോകത്തേക്കുള്ള വരവറിയിച്ചത്. പിങ്ക് നിറത്തിലും സ്വര്‍ണ നിറത്തിലുമുള്ള എ കെ 47 തോക്കുകള്‍ പിടിച്ച് കൊണ്ടുള്ള ആ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. സിനലോവ കാര്‍ട്ടലെന്ന കൊടും മാഫിയ സംഘത്തിലൂടെയാണ് ക്ലൗഡിയ ലോകമെമ്പാടും അറിയപ്പെടാന്‍ തുടങ്ങിയത്. ഇതിന്റെ പ്രധാന ഘടകമായ വാക്വീന്‍ ഗുസ്മാന്‍ അറസ്റ്റിലായതും പിന്നാലെയെത്തിയ ഹോസെ റോഡ്രിഗോ ഏരെചികയെ യുഎസ് കുരുക്കിയതുമെല്ലാം ലഹരിക്കടത്തുകാര്‍ക്കു വന്‍ തിരിച്ചടിയാണു നല്‍കിയത്.
2014ല്‍ ഇവരെ കൊല്ലാനുള്ള ശ്രമവും നടന്നെങ്കിലും ആളുമാറി വെടിയേറ്റു മരിച്ചത് മറ്റൊരു വനിതയായിരുന്നു.
ആഡംബര ജീവിതത്തോട് അതിയായ താല്പര്യമുണ്ടായിരുന്ന ക്ലൗഡിയ മെക്‌സിക്കോയില്‍ മോഹ വിലയുള്ള മോഡല്‍ ആയിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലെ ഫോട്ടോകളിലൂടെയും അവര്‍ വിവാദങ്ങളില്‍ ഇടംപിടിച്ചു. സ്വന്തം മകനെ കിടക്കയില്‍ കെട്ടുകണക്കിന് ഡോളറുകള്‍ക്കിടയിലിട്ടുള്ള ചിത്രമായിരുന്നു അതിലൊന്ന്. ബിഎംഡബ്ല്യു കാറില്‍ എകെ 47 സൂക്ഷിച്ച ചിത്രവും വൈറലായി. ആഡബംര കാറുകള്‍ക്കും സിംഹത്തിനും ചീറ്റപ്പുലിക്കുമെല്ലാം ഒപ്പം ക്ലൗഡിയയെടുത്ത ചിത്രങ്ങളും അവര്‍ക്ക് സാമൂഹിക മാദ്ധ്യമങ്ങളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ചു.നീന്തല്‍ വേഷത്തിലും ആഡംബര വസ്ത്രത്തിലുമെല്ലാമുള്ള ചൂടന്‍ ചിത്രങ്ങള്‍ വഴി മെക്‌സിക്കന്‍ യുവാക്കളുടെയും ഹരമായിരുന്നു ക്ലൗഡിയ. ബിക്കിനി ധരിച്ച അഴകളവുകളുള്ള കൊലയാളി, സര്‍പ്പ സുന്ദരി എന്നിങ്ങനെയായിരുന്നു രാജ്യാന്തര മാദ്ധ്യമങ്ങള്‍ ക്ലൗഡിയയെ വിശേഷിപ്പിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമിലെയും താരങ്ങളിലൊരാളായിരുന്നു ക്ലൗഡിയ.

 

OTHER SECTIONS