ലൈംഗിക പീഡനക്കേസ്: ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

By Sooraj Surendran .26 06 2019

imran-azhar

 

 

മുംബൈ: യുവതിയുടെ ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ബിനോയ് കൊടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയ്‌ക്കെതിരെ പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. നാളെ ഉച്ച കഴിഞ്ഞാണ് ബിനോയിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹർജി മുംബൈ കോടതി പരിഗണിക്കുന്നത്. ഇതിന് ശേഷമേ പോലീസ് അറസ്റ്റിലേക്ക് നീങ്ങുള്ളൂവെന്നും സൂചനയുണ്ട്. ലുക്കൗട്ട് നോട്ടിസ് ഇറക്കിയത് സംബന്ധിച്ച് എല്ലാ രേഖകളും മുംബൈ പോലീസ് കേന്ദ്രസർക്കാരിന് കൈമാറി. മുംബൈയിലെ ഡാൻസ് ബാർ ജീവനക്കാരിയായ യുവതിയാണ് ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

OTHER SECTIONS