നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍

By online desk .10 12 2019

imran-azhar

 

 

വടക്കാഞ്ചേരി: നാലു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാന്‍ ഡ്രൈവര്‍ പാര്‍ളിക്കാട് പത്താംകല്ല് പുത്തന്‍പുരയ്ക്കല്‍ ലിനു (31) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

 

OTHER SECTIONS