കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഢനശ്രമം; രണ്ടാം ഡ്രൈവര്‍ പിടിയില്‍

By mathew.20 06 2019

imran-azhar


തേഞ്ഞിപ്പലം: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി പരാതി. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത തമിഴ്‌നാട്ടുകാരിയാണ് പരാതിക്കാരി. സംഭവത്തില്‍ രണ്ടാം ബസ് ഡ്രൈവര്‍ പിടിയിലായി. ബസ് മലപ്പുറം തേഞ്ഞിപ്പലം പോലീസ് പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടിന് സഹയാത്രക്കാരാണ് പ്രതിയെ തടഞ്ഞുവച്ചത്.

ബസ് കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു പീഡനശ്രമം. ബസ് ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫാണ് പിടിയിലായത്.

 

OTHER SECTIONS