കല്ലട ബസിൽ ജീവനക്കാരുടെ അഴിഞ്ഞാട്ടം: യുവതിക്കെതിരായ പീഡന ശ്രമത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു

By Sooraj Surendran .20 06 2019

imran-azhar

 

 

തിരുവനന്തപുരം: കല്ലട ബസിൽ യാത്രക്കാരുടെ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നു. വ്യാഴാഴ്ച പുലർച്ചെ കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസിൽ യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. തമിഴ്നാട് സ്വദേശിയായ യുവതിക്ക് നേരെയാണ് ബസ് ജീവനക്കാരന്റെ പീഡനശ്രമം ഉണ്ടായത്. ബസിനുള്ളിൽ ഇരുട്ടായതിനാൽ അറിയാതെ സംഭവിച്ചതാണെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ ചേർന്ന് ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് തിരുവനന്തപുരത്തെ കല്ലടയുടെ ഓഫീസ് തകർത്തു.

OTHER SECTIONS