മധ്യപ്രദേശിൽ പതിനെട്ടുകാരി ജീവനൊടുക്കി

By Sooraj S .09 Aug, 2018

imran-azhar

 

 

മധ്യപ്രദേശ്: പീഡനത്തിനിരയായ പതിനെട്ടുകാരി ജീവനൊടുക്കി. ചൊവ്വാഴ്ച രാത്രിയാണ് ഇത്തരത്തിൽ ക്രൂര കൃത്യം അരങ്ങേറുന്നത്. ബോതി ജില്ലയിലെ ആദിവാസി പെൺകുട്ടിയെയാണ് രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് ഇവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി വീട്ടിൽവെച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടി താമസിക്കുന്ന ബോതി ഗ്രാമത്തിന് അടുത്തുള്ള ഗ്രാമത്തിൽ താമസിക്കുന്ന യുവാക്കളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ഇവർ പെൺകുട്ടിയെ ഭീഷണിപെടുത്തുകയും ചെയ്തു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുകയാണ്.

OTHER SECTIONS