തട്ടിക്കൊണ്ടു പോയ ഏഴ് വയസ്സുകാരന് 52 ദിവസത്തിന് ശേഷം മോചനം; 26 കാരനെ പൊലീസ്അറസ്റ്റു ചെയ്തു

By online desk .21 11 2020

imran-azhar


മോസ്‌കോ:ബാലപീഡകനായ യുവാവ് തട്ടിക്കൊണ്ടു പോയ ഏഴു വയസ്സുകാരനെ 52 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് രക്ഷപ്പെടുത്തി.സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടിയെ സെപ്റ്റംബറിലാണ് ദിമിത്രി കോപ്പിലോവ് എന്ന യുവാവ് തട്ടിക്കൊണ്ടു പോയത്.

കുട്ടിയെ കൊന്നുവെന്ന രീതിയില്‍ ഫോട്ടോ എടുത്ത് അയച്ചു നല്‍കിയിരിന്നു.ആഴ്ചകള്‍ക്ക് ശേഷം കുട്ടിയെ ജീവനോടെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍. ദിമിത്രി കോപ്പിലോവ് കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.ഇയാളെ വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. വ്‌ളാഡിമര്‍ എന്ന പ്രദേശത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.ഗോര്‍ഖിയിലുള്ള കുട്ടിയുടെ വീടിന് 14 മൈല്‍ അകലെ ആണിത്.
കുട്ടിയെ കാണാതായത് മുതല്‍ പൊലീസും പട്ടാളവും നേവിയുമെല്ലാം കുട്ടിക്കായി തിരച്ചിലിലായിരുന്നു.എന്നാല്‍ എവിടെ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.കുട്ടി ആരോഗ്യവാനാണ്.

OTHER SECTIONS