സ്വകാര്യ വിമാനത്തില്‍ വച്ച് കൗമാരക്കാരിയെ പീഡനത്തിന് ഇരയാക്കിയ ബിസിനസുകാരന് തടവ്

By Anil.21 05 2019

imran-azhar

 

കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിസിനസുകാരനെ ഫെഡറല്‍ കോടതി തടവിനു ശിക്ഷിച്ചു.ന്യൂ ജഴ്‍സിയിലെ കോടീശ്വരനായ സ്റ്റീഫന്‍ ബ്രാഡ്‍ലി മെല്‍ എന്ന 53 കാരനാണ് കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്. വിമാനം പറപ്പിക്കാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയായ സ്‍കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരവധി തവണ ആകാശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വിമാനം പറത്തുന്നതിൽ പരിശീലനം നല്കാമെന്നുപറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ 15കാരിയായ സ്‍കൂള്‍ വിദ്യാര്‍ത്ഥിനിയെ നിരവധി തവണ ഇയാള്‍ ആകാശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

 

2017ലാണ് കേസിന് ആസ്‍പദമായ സംഭവം നടക്കുന്നത്. സോമര്‍സെറ്റ് വിമാനത്താവളത്തില്‍ നിന്നും മസാച്യുസെറ്റ്‍സിലെ ബാര്‍ണ്‍സ്റ്റബിള്‍ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനെടയായായിരുന്നു ഇയാള്‍ ആദ്യമായി കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയും ഇയാളും മാത്രമായിരുന്നു ചെറുവിമനാത്തില്‍ ഉണ്ടായിരുന്നത്. അതേസമയം വിമാനം പൈലറ്റില്ലാതെ പറക്കാവുന്ന ഓട്ടോ പൈലറ്റ് മോഡിലിട്ടിരിക്കുകയായിരുന്നു. ഇതിനുശേഷവും ഇയാള്‍ പലതവണ വിമാനത്തിൽ വച്ച് ഇതേ രീതിയില്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം നടത്തിയതായി പരാതിയിൽ പറയുന്നു. പെണ്‍കുട്ടിക്ക് ഇയാള്‍ നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പരാതിയുണ്ട്.

 

വീട്ടില്‍ സ്വന്തമായി ഹെലിപ്പാഡും നിരവധി എയര്‍ ക്രാഫ്റ്റുകളുമുള്ള ബ്രാഡ്‍ലി മെല്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമകൂടിയാണ്. ഇയാൾ വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമാണ്.

അടുത്തിടെ ടെസ്‍ലയുടെ മോഡല്‍ എക്സ് കാര്‍ ഓട്ടോ മോഡിലിട്ട് പോണ്‍വീഡിയോ ചിത്രീകരിച്ച സംഭവം വന്‍വിവാദമായതിനു പിന്നാലെയാണ് വിമാനത്തിലെ ലൈംഗിക പീഡനക്കേസ് പുറത്തുവരുന്നത്.

OTHER SECTIONS