പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധം; രവി ശർമ്മ ബിജെപി വിട്ടു

By Chithra.10 12 2019

imran-azhar

 

ന്യൂ ഡൽഹി : പൗരത്വ ബിൽ ലോക്സഭ അംഗീകരിച്ചതിൽ പ്രതിഷേധിച്ച് പ്രമുഖ ആസാമീസ് നടനും ഗായകനുമായ രവി ശർമ്മ ബിജെപി പാർട്ടി വിട്ടു. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ താനും പങ്കെടുക്കുന്നതായി അദ്ദേഹം അറിയിച്ചു.

 

പത്രസമ്മേളനം നടത്തിയാണ് താൻ പാർട്ടിയിൽ നിന്ന് രാജി വെയ്ക്കുന്ന കാര്യം രവി ശർമ്മ വെളിപ്പെടുത്തിയത്. ബില്ലിനെതിരെ തനിക്ക് എതിർപ്പ് നേരത്തെ ഉണ്ടായിരുന്നെന്നും ഈ നിലപാട് താൻ നേരത്തെ അറിയിച്ചിരുന്നതാണെന്നും താൻ എപ്പോഴും ആസാമിലെ ജനതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

തിങ്കളാഴ്ച പാസാക്കിയ ബില്ലിനെതിരെ ആസാമിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്ന് വരുന്നത്. ബിൽ പാസായത്തിൽ പ്രതിഷേധിച്ച് ആസാമിൽ 12 മണിക്കൂർ നേരത്തെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

OTHER SECTIONS