ഐപിഎല്ലിൽ ഇന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും; സാധ്യത ടീം നോക്കാം

By Sooraj Surendran.24 09 2020

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കെ.എൽ രാഹുലിന്റെ കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. രാത്രി 7:30 മുതൽ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ പഞ്ചാബ് പരാജയപ്പെട്ടപ്പോൾ, ബാംഗ്ലൂർ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച ദേവദത്ത് പറ്റിക്കലാണ് ആർസിബിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.

 

ആർസിബിയുടെ സാധ്യത ഇലവൻ പരിശോധിക്കാം: ദേവ്‌ദത്തിനൊപ്പം ആരോണ്‍ ഫിഞ്ച് തന്നെയാവും ഓപ്പണര്‍. ആദ്യ മത്സരത്തില്‍ കാര്യമായ പ്രകടനം പുറത്തെടുത്തില്ലെങ്കിലും സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറെ നിലനിര്‍ത്തിയേക്കും. ക്യാപ്റ്റൻ വിരാട് കോലിയുടെയും, എ.ബി ഡിവില്ലേഴ്സിന്റെയും വക വെടിക്കെട്ട് പ്രകടനം ആരാധകർക്ക് പ്രതീക്ഷിക്കാം. ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് മികവ് തെളിയിക്കാനുള്ള അവസരമായിരിക്കും ഈ മത്സരം. ചഹാലിനെയും, ഡെയ്ൽ സ്റ്റെയ്നിനെയും നിലനിർത്തും. ബിഗ്‌ ബാഷില്‍ തിളങ്ങിയ ജോഷ് ഫിലിപ്പിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേലിനെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

 

കിങ്‌സ് ഇലവൻ പഞ്ചാബ് സാധ്യത ഇലവൻ: കെ എൽ രാഹുലും, മായങ്ക് അഗർവാളും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മൂന്നും നാലും സ്ഥാനങ്ങളിൽ കരുൺ നായരും, നിക്കോളാസ് പൂരാനും തന്നെയാകാനാണ് സാധ്യത. സർഫ്രാസ് ഖാന് പകരം ദീപക് ഹൂഡയ്ക്കോ, ജിമ്മി നീഷത്തിനോ അവസരം നൽകാനും സാധ്യതയുണ്ട്. ബൗളിംഗ് നിരയിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ക്രിസ് ജോർദാൻ, കൃഷ്ണപ്പ ഗൗതം, ഷെൽഡൺ കോട്രൽ, മുഹമ്മദ് ഷമി, രവി ബിഷോണി എന്നിവർ തുടർന്നേക്കും.

 

OTHER SECTIONS