ആരോഗ്യമന്ത്രി ഇടപെട്ടു; ആര്‍സിസി ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം മാറ്റിവച്ചു

By Web Desk.30 06 2022

imran-azhar

 

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഭരണസമിതിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന പ്രഖ്യാപിച്ച പ്രതിഷേധ സമരം മാറ്റിവച്ചു. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.

 

ആര്‍സിസിയിലെ ജീവനക്കാരുടെയും രോഗികളുടെയും പ്രശ്‌നങ്ങള്‍ പൊതുജന ശ്രദ്ധയില്‍ എത്തിക്കുന്നതിനാണ് ജൂലായ് 1 ന് ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധ സമരം പ്രഖ്യാപിച്ചത്. എന്നാല്‍, ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സമയബന്ധിതമായി പരിഹരിക്കാം എന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്മാറിയത്.

 

ജൂലായ് 7 ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുടെയും ആര്‍സിസി ഭരണസമിതി അംഗങ്ങളുടെയും യോഗം ചേരും. അതിനു ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

 

 

OTHER SECTIONS