ജയലളിതയുടെ മരണത്തില്‍ വീണ്ടും പരിശോധന

By Kavitha J.15 Jul, 2018

imran-azhar

ചെന്നൈ: എ.ഡി.എം.കെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് വീണ്ടും പരിശോധന. ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികലയുടെ പരാതിയെത്തുടര്‍ന്നാണ് വീണ്ടും പരിശോധനയ്ക്ക് ഉത്തരവായത്. ജയലളിത മരിച്ചപ്പോള്‍ കിടന്നിരുന്ന ആപ്പോളോ ആസ്പത്രിയിലെ ഇവരെ ചികിത്സിച്ചിരുന്ന മുറിയും ഐസിയുവും ജൂലായ് 29 ന് കമ്മീഷനെ പ്രതിനിധീകരിച്ച് കൊണ്ട് ഒരംഗമാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുക. കേസിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള ചില കാര്യങ്ങള്‍ വ്യക്തമാക്കാനാണ് പരിശോധനയെന്ന് കമ്മീഷന്‍ അറിയിച്ചു.