സാമൂഹ്യ ഐക്യദാര്‍ഢ്യ പപക്ഷാചരണം സംസ്ഥാനതല സമാപനം നാളെ

By Sarath Surendran.15 10 2018

imran-azhar

 


തിരുവനന്തപുരം : നവകേരള സൃഷ്ടിക്കായി നമുക്ക് ഒന്നിക്കാം എന്ന സന്ദേശവുമായി ഗാന്ധിജയന്തി മുതല്‍ സംസ്ഥാന വ്യാപകമായി പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സമാപനം നാളെ തിരുവനന്തപുരത്ത് നടക്കും.പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക സമുദായക്ഷേമ മന്ത്രി എ.കെ. ബാലന്‍ വി.ജെ.ടി ഹാളില്‍ സമാപന സമ്മേളനം രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ വെബ്‌സൈറ്റ്, ടോള്‍ഫ്രീ സേവനം എന്നിവയുടെ സമര്‍പ്പണവും മന്ത്രി നിര്‍വഹിക്കും.

 

സ്‌കൂള്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗ പ്രതിഭകള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിതരണം ചെയ്യും.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ പട്ടികവര്‍ഗ എം.ആര്‍.എസുകള്‍ക്ക് അനുമോദനം, പട്ടികവര്‍ഗ വിഭാഗ പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം, ഫോക്‌ലോര്‍ അക്കാദമി യുവപുരസ്‌കാരം നേടിയ രജിതാ രാജന് അനുമോദനം, സുബ്രതാ കപ്പ് സംസ്ഥാന ജേതാക്കളായ വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ടീമിന് അനുമോദനം, പ്രളയകാലത്ത് മികച്ച സേവനം നടത്തിയ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുമോദനം എന്നിവ സമാപന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

 

സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ഡോ. ശശി തരൂര്‍ എം.പി, ഡോ. എ.സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു തുടങ്ങിയവര്‍ സംബന്ധിക്കും. സാമൂഹ്യ ഐക്യദാര്‍ഢ്യ സന്ദേശ പ്രഭാഷണം കുരീപ്പുഴ ശ്രീകുമാര്‍ നടത്തും.

 

 

 

OTHER SECTIONS