അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് അഡീ.ഡയറക്ടര്‍

By Sarath Surendran.19 10 2018

imran-azhar

 ന്യൂഡല്‍ഹി: എസ്ബിഐയുടെ മുന്‍ അദ്ധ്യക്ഷ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റു. 2018 ഒക്ടോബര്‍ 17 മുതല്‍ അഞ്ചുവര്‍ഷത്തേ്ക്കാണ് ചുമതല. 1977ലാണ് ഭട്ടാചാര്യ എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. 2013ലാണ് ബാങ്കിന്റെ അധ്യക്ഷയായി ചുമതലയേറ്റത്.

 

ഇതാദ്യമായായിരുന്നു ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. നാലുവര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ ഒക്ടോബറിലാണ് അവര്‍ സ്ഥാനത്തുനിന്ന് വിരമിച്ചത്.

 

40 വര്‍ഷത്തെ സേവനത്തിനിടെ, ഫോറിന്‍ എക്സ്ചേഞ്ച്, ട്രഷറി, റീട്ടെയില്‍ ഓപ്പറേഷന്‍സ്, ഹ്യുമണ്‍ റിസോഴ്സസ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്തു. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായും പ്രവര്‍ത്തിച്ചു.

 

 

 

 

 

OTHER SECTIONS