ജെറ്റ് എയർവേയ്സിനെ തിരിച്ചുകൊണ്ടുവരാൻ റിലയൻസ്

By Sooraj Surendran.21 04 2019

imran-azhar

 

 

ന്യൂ ഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സർവീസുകൾ നിർത്തിയ ജെറ്റ് എയർവേയ്സിനെ തിരിച്ചുകൊണ്ടുവരാൻ നീക്കവുമായി റിലയൻസ്. ജെറ്റ് എയർവേയ്സിനെ പോലെ തന്നെ എയർ ഇന്ത്യയുടെ കുതിപ്പും നഷ്ടത്തിലാണ്. ഇവ രണ്ടിനെയും കടക്കെണിയിൽ നിന്നും മോചിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നീക്കം നടത്തുന്നതായി സൂചന. ജെറ്റ് എയർവേയ്‌സിന്റെ വിമാനങ്ങൾ മറ്റ് വിമാനക്കമ്പനികൾക്ക് പാട്ടത്തിന് നൽകാനാണ് തീരുമാനം. അതേസമയം വിമാനം പാട്ടത്തിന് നൽകണമെങ്കിൽ വിമാനം രജിസ്റ്റർ ചെയ്ത രാജ്യത്തേക്ക് അയക്കേണ്ടതുണ്ട്. അതേസമയം റിലയൻസ് ജെറ്റ് എയർവേയ്‌സിന്റെ ഓഹരി ഏറ്റെടുക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ തുടങ്ങിയ കമ്പിനികൾക്ക് ജെറ്റ് വിമാനങ്ങൾ രാജ്യത്തിനകത്ത് നിന്ന് തന്നെ ഏറ്റെടുക്കാനുമാകും. 100 പൈലറ്റുമാരെയും 200 കാബിന്‍ ക്രൂ ജീവനക്കാരെയും 200 ടെക്നിക്കല്‍, എയര്‍പോര്‍ട്ട് സ്റ്റാഫ് ജീവനക്കാരുൾപ്പെടെ ജെറ്റ് എയർവേയ്സിലെ 500 ജീവനക്കാർക്കാണ് സ്‌പൈസ് ജെറ്റ് ജോലി നൽകിയിരുന്നു.

OTHER SECTIONS