വനിതാ കമ്മീഷനെതിരേ രമ്യാ ഹരിദാസ് പരാതി നല്‍കി

By anju.18 04 2019

imran-azhar

 

തൃശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അപകീര്‍ത്തികരമായ പ്രസ്താവനയ്‌ക്കെതിരേ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്നും വിളിച്ചുപോലും ചോദിച്ചില്ലെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് തനിക്കെതിരേ വനിതാ കമ്മീഷന്‍ വിവേചനം കാണിച്ചുവെന്ന് രമ്യ ഹരിദാസ് തുറന്നടിച്ചത്.


കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ.സുധാകരന്‍ എതിര്‍ സ്ഥാനാര്‍ഥിയായ വനിതയ്‌ക്കെതിരേ അപകീര്‍ത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന് ആരോപിച്ച് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. താന്‍ നല്‍കിയ പരാതിയിലും സമാന രീതിയില്‍ ചെയ്യാമെന്നിരിക്കേ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്നും രമ്യ പറഞ്ഞു.


രാഷ്ട്രീയം നോക്കിയാണ് വനിതാ കമ്മീഷന്‍ നടപടിയെടുക്കുന്നതെന്നും താന്‍ സ്വാധീനമില്ലാത്ത സാധാരണക്കാരി ആയതിനാലാണ് തന്റെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതെന്നും രമ്യ കുറ്റപ്പെടുത്തി.

OTHER SECTIONS