അതി തീവ്ര മഴ: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടൻ തുറക്കില്ല

By സൂരജ് സുരേന്ദ്രന്‍.16 10 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടൻ തുറക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

 

റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍, ജില്ലാ കലക്ടര്‍മാര്‍, വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍, ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികള്‍ യോഗത്തിൽ പങ്കെടുത്തു.

 

തൃശൂർ പീച്ചി ഡാമിലും റെഡ് അലേർട്ട് ആണ്. മുൻകരുതൽ ശക്തമാക്കാനാണ് സർക്കാർ നിർദ്ദേശം.

 

ഒക്ടോബർ 18 മുതൽ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 20 മുതലാവും തുറക്കുക.

 

19ആം തീയതി വരെ ശബരിമല തീർത്ഥാടനം ഒഴിവാക്കണമെന്നും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

 

OTHER SECTIONS