കുഴൽക്കിണറിൽ വീണ കുഞ്ഞിന്റെ രക്ഷാപ്രവർത്തനം മന്ദഗതിയിൽ; പാറക്കല്ല് തടസ്സമുണ്ടാക്കുന്നു

By Chithra.28 10 2019

imran-azhar

 

തിരുച്ചിറപ്പള്ളി : കളിച്ചുകൊണ്ടിരിക്കെ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരൻ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമം മന്ദഗതിയിൽ. കുട്ടി വീണ കുഴൽക്കിണറിന് സമീപം സമാന്തരമായി കുഴി നിർമ്മിച്ച് കുട്ടിയുടെ അടുത്തെത്തുന്നതിൽ വിലങ്ങുതടിയായിയത് പാറക്കല്ലുകളാണ്.

 

കാഠിന്യമേറിയ പാറക്കല്ലുകൾ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നതിനാൽ മണ്ണുള്ള മറ്റൊരു പ്രദേശത്ത് കിണർ ഉണ്ടാക്കാനാണ് ദൗത്യസേനയുടെ ഇപ്പോഴത്തെ ശ്രമം. സമാന്തരമായി കിണർ നിർമ്മിക്കാനുള്ള ശ്രമം ഇന്ന് പുലർച്ചെ തന്നെ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ താഴേക്ക് പോകുന്തോറും കാഠിന്യമേറിയ പാറക്കല്ലുകൾ കാണുന്നതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാകാനാണ് സാധ്യത.

OTHER SECTIONS