25 അടിയിൽ നിന്ന് 68 അടി താഴ്ചയിലേക്ക് വീണു; കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നു

By Chithra.26 10 2019

imran-azhar

 

ചെന്നൈ : കെട്ടിയടയ്ക്കാതെ തുറന്നുകിടന്ന കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ബ്രിട്ടോയുടെ മകനായ സുജിത്ത് അപകടത്തിപ്പെട്ടത്.

 

അപകടം നടക്കുന്ന സമയം 25 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 68 അടി താഴ്ചയിലേക്ക് വീണിരുന്നു. ഇതോടെ കുട്ടിയെ രക്ഷിക്കുനന് കാര്യം പ്രതിസന്ധിയിലായിരിക്കുകയാണ്. കുട്ടിയുടെ കൈയിൽ കുരുക്കിട്ട് മുകളിലേക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ വഴുതിയാണ് 68 അടി താഴ്ചയിലേക്ക് കുട്ടി വീണത്.

 

കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും എത്തിയിട്ടുണ്ട്. അഞ്ച് വർഷം മുൻപാണ് ഈ കുഴൽക്കിണർ നിർമ്മിച്ചത്. എന്നാൽ വെള്ളം ലഭിക്കാത്തതിനാൽ ഉപേക്ഷിച്ചു.

 

കിണറിന് സമീപം കളിക്കുകയായിരുന്ന കുട്ടി, മഴ പെയ്ത് കുതിർന്ന് കിടന്ന കിണറിന്റെ കരയിലെ മണ്ണിടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ആദ്യം അഗ്നിരക്ഷാസേന എത്തിയെങ്കിലും പ്രശ്നത്തിന്റെ സങ്കീർണത മനസ്സിലാക്കി കൂടുതൽ രക്ഷാസേനകളെ പ്രദേശത്തേക്ക് എത്തിക്കുകയായിരുന്നു.

OTHER SECTIONS