ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍; ഇന്റര്‍വ്യൂ 24ന്

By Sarath Surendran.12 10 2018

imran-azhar

 


തിരുവനന്തപുരം : പാലോട് ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ഒരു ജെ.ആര്‍.എഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി രണ്ടര വര്‍ഷം. യോഗ്യത: ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. പ്രായം 2018 ജനുവരി ഒന്നിന് 28 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 16000 രൂപയും എച്ച്.ആര്‍.എയും.


ലബോറട്ടറി വര്‍ക്കും പശ്ചിമഘട്ട മലനിരകളില്‍ പോപ്പുലേഷന്‍ സ്റ്റഡിയും ചെയ്യാന്‍ താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട് തിരുവനന്തപുരം 695562 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 24ന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി ഹാജരാകണം. വെബ്‌സൈറ്റ്: www.jntbgri.res.in

OTHER SECTIONS