റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ രാജ്യവ്യാപക റിക്രൂട്ട്‌മെന്റ് തട്ടിപ്പ്

By BINDU PP .21 Apr, 2018

imran-azhar

 

 

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ രാജ്യവ്യാപക റിക്രൂട്ട്‌മെന്റ് തട്ടിപ്പ്. പരീക്ഷയ്ക്കായി ഫീസ് അടച്ചതിനു പിന്നാലെയാണ് നടത്തിപ്പുകാർ മുങ്ങിയത്. 2017 മെയ് മാസത്തിലെ തൊഴില്‍ പ്രദ്ധീകരണങ്ങളിലാണ് ആര്‍ബിഐയിലെ ഗ്രേഡ് ബി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍ത്തന്നെ പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള ലിങ്കും ഉണ്ടായിരുന്നു.അപേക്ഷാ ഫീസ് 800 രൂപയായി കാണിച്ചിരുന്ന പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ആയി കാണിച്ചിരുന്നത്. ഓഗസ്റ്റ് ഒന്നിന് തെരഞ്ഞെടുക്കപ്പെട്ട 147 പേരെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്റര്‍വ്യൂ നടത്തി. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ചെന്നൈയിലെ ആര്‍ബിഐ സ്റ്റാഫ് കോളജില്‍ ട്രെയിനിംഗിനായി എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.രണ്ട് ലക്ഷത്തിലധികം പേര്‍ പരീക്ഷ എഴുതിയതായാണ് കരുതപ്പെടുന്നത്. 16 കോടി രൂപ തട്ടിപ്പിലൂടെ അജ്ഞാത സംഘം തട്ടിയെടുത്തെന്നാണ് സൂചന. രാജ്യവ്യാപകമായി നടന്ന തട്ടിപ്പിന് ഇരയായവര്‍ക്ക് പരസ്പരം അറിയില്ലെന്നതാണ് മറ്റൊരു പ്രശ്‌നം.