അസ്താനയുടെ നിയമനം; തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി ദില്ലി നിയമസഭ

By sisira.29 07 2021

imran-azhar

 

 

 

ദില്ലി: രാകേഷ് അസ്താനയെ ദില്ലി പോലീസ് കമ്മീഷണറാക്കിയ കേന്ദ്ര തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി നിയമസഭ പ്രമേയം പാസാക്കി.

 

രാകേഷ് അസ്താനയെ നിയമിച്ച നടപടിയ്‌ക്കെതിരെ കോൺഗ്രസും രംഗത്തെത്തിയിരുന്നു. വിരമിക്കാൻ ദിവസങ്ങൾ മാത്രം നിലനിൽക്കെ അസ്താനയെ കമ്മീഷണറായി നിയമിക്കുകയും പിന്നീട് കാലാവധി നീട്ടി നൽകുകയും ചെയ്തത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്ന വാദമാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉയർത്തുന്നത്.

 

ഗുജറാത്ത് കേഡർ ഐ പി എസ് ഓഫീസറായ അസ്താനയെ കേന്ദ്ര കേഡറിൻ്റെ കീഴിൽ വരുന്ന ദില്ലി പൊലീസിൽ നിയമിച്ചതിനെതിരെ പൊലീസിനകത്ത് അമർഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

വിരമിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കേയാണ് രാകേഷ് അസ്താനയെ പൊലീസ് കമ്മിഷണറായി നിയമിച്ചത്.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്.

OTHER SECTIONS