കശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ല

By Neha C N .14 08 2019

imran-azhar

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് ബന്‍സാല്‍ . കശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെടിവയ്‌പ്പോ മരണമോ ഉണ്ടായിട്ടില്ല. നേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് ക്രമസമാധാനം നിലനിര്‍ത്താന്‍ ആണെന്നും രോഹിത് ബന്‍സാല്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തത്കാലം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ദേശീയതാല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും അല്ലാതെ രാഷ്ട്രീയമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കശ്മീരിന്റെ കാര്യത്തില്‍ കൈക്കൊണ്ട തീരുമാനത്തെ എതിര്‍ക്കുന്ന ആളുകളെ നോക്കൂ, ഭരണം കൊതിക്കുന്ന ചില ആളുകള്‍, രാഷ്ട്രീയമേധാവിത്വം ഉള്ളവര്‍, ഭീകരവാദത്തോട് അനുകമ്പയുള്ളവര്‍, പ്രതിപക്ഷത്തിന്റെ ചില സുഹൃത്തുക്കള്‍. എന്നാല്‍, ഇന്ത്യയിലെ ജനങ്ങള്‍ രാഷ്ട്രീയത്തിനപ്പുറം ജമ്മു കശ്മീരിന്റേയും ലഡാക്കിന്റേയും കാര്യത്തില്‍ കൈക്കൊണ്ട തീരുമാനത്തെ പിന്തുണയ്ക്കുന്നവരാണ്. ഇത് രാജ്യത്തിന്റെ കാര്യമാണ്, ഒരിക്കലും രാഷ്ട്രീയമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

OTHER SECTIONS