ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശയുമായി ഉദ്യോഗസ്ഥ സമിതി

By online desk .29 01 2020

imran-azhar

 

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതിയുടെ് ശുപാര്‍ശ ്മുഖ്യമന്ത്രിക്കാണ് നല്‍കിയത്.

ആറുമാസത്തെസസ്‌പെന്‍ഷന്‍ കാലാവധി പിന്നിട്ടതിനെ തുടര്‍ന്നാണ് ശ്രീറാമിനെ തിരിച്ചെടുക്കാനുള്ള ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സസ്‌പെന്‍ഷന്‍ ആറുമാസം പിന്നിട്ട സാഹചര്യത്തില്‍ ശ്രീറാമിന് വേണമെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ കഴിയില്ലെന്നാണ് ചട്ടം.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മൂന്നിനാണ്
മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയത് അമിത വേഗതയിലായിരുന്ന കാര്‍ മാധ്യമ പ്രവര്‍ത്തകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. താനല്ല ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് വാഹനം ഓടിച്ചതെന്നായിരുന്നു വിഷയത്തില്‍ ശ്രീറാമിന്റെ വിശദീകരണം. സംഭവസമയത്ത് താന്‍ മദ്യപിച്ചിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളും ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ഏഴ് പേജുള്ള കത്തില്‍ ശ്രീറാം നിഷേധിച്ചിരുന്നു.

സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് ശ്രീറാമിനെ തിരികെ സര്‍വീസിലെടുക്കാന്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ.

എന്നാല്‍ ഇതെല്ലാം ശ്രീറാമിനെ രക്ഷിക്കാനുള്ള ഉദ്യോഗസ്ഥ നീക്കത്തിന്റെ ഭാഗമാണ് ശുപാര്‍ശയെന്നാണ് സിറാജ് മാനേജ്‌മെന്റ് ആരോപിക്കുന്നത്.

 

OTHER SECTIONS