ശബരിമല: പുനഃപരിശോധനാ ഹർജികൾ നാളെ പരിഗണിക്കും

By Sooraj Surendran.12 11 2018

imran-azhar

 

 

ന്യൂ ഡൽഹി: സുപ്രീംകോടതിയുടെ ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ നാളെ വൈകിട്ട് 3 മണിക്ക് കോടതി പരിഗണിക്കും. ജഡ്ജിമാരുടെ ചേംബറിൽ വെച്ചാണ് തീരുമാനം എടുക്കുന്നത് ഇവിടേക്ക് അഭിഭാഷകർക്കും, കക്ഷികൾക്കും പ്രവേശനം ഉണ്ടായിരിക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിശോധിച്ച് തീരുമാനമെടുക്കുക. 48 ഹർജികളാണ് നാളെ പരിഗണിക്കുന്നത്. ഇതിന് പുറമെ റിട്ട് ഹർജികൾ നാളെ രാവിലെയും പരിഗണിക്കും. രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ചാണ് റിട്ട് ഹർജികൾ പരിഗണിക്കുന്നത്.

OTHER SECTIONS